അച്ഛന്‍ വഴക്ക് പറഞ്ഞതിന് യുട്യൂബറായ പെണ്‍കുട്ടി നാടുവിട്ടു | *Trending

2022-09-12 61

The YouTuber girl left the house because her father scolded her;here is how they found her | അച്ഛന്‍ ശകാരിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യൂട്യൂബറായ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വളരെ പണിപ്പെട്ടാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി വീട് വിട്ടുപോയത്. അത്യവശ്യം പോപ്പുലര്‍ ആണ് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ യൂട്യൂബും. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്നുള്ള പ്രശസ്ത യൂട്യൂബര്‍, പിതാവ് ശകാരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടിപ്പോയതിനെ ശനിയാഴ്ച മധ്യപ്രദേശിലെ ഇറ്റാര്‍സി സ്റ്റേഷനില്‍ ട്രെയിന്‍ കോച്ചില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ മാതാപിതാക്കള്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. മകളെ കണ്ടെത്തിയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കുള്ള യാത്രയും ഇവര്‍ ലൈവ് സ്ട്രീം ചെയ്തു.

Free Traffic Exchange